ഡൽഹി മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

kejriwal

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി റോസ് അവന്യു കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സുപ്രീം കോടതിയിൽ കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്

അന്വേഷണം നീണ്ടുപോകുന്നതിൽ നേരത്തെ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കെജ്രിവാൾ മുഖ്യമന്ത്രി ആണെന്നും അത് മറന്നുപോകരുതെന്നും ഇഡിയോട് സുപ്രീം കോടതി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ ജാമ്യം പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി

അതേസമയം ഭരണത്തിന്റെ മറവിൽ കെജ്രിവാൾ ഹവാല അടക്കമുള്ള ഇടപാടുകൾ നടത്തിയെന്നാണ് ഇ ഡി ആരോപിച്ചത്. കേസിൽ കെജ്രിവാളിന്റെ ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്നും ഇഡി വാദിച്ചു.
 

Share this story