സൂര്യാഘാതം: ഡൽഹിയിൽ മലയാളി പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

mal

ഡൽഹിയിൽ സൂര്യാഘാതമേറ്റ് മലയാളി പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ ബിനീഷാണ് കുഴഞ്ഞുവീണ് മരിച്ചത്. ഡൽഹിയിലെ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ ബിനീഷ് പ്രത്യേക പരിശീലനം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകകയായിരുന്നു. 

ഉടനെ ബിനീഷിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അവസ്ഥ മോശമായതിനെ തുടർന്ന് പശ്ചിംവിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ പ്രത്യേക പരിശീലനത്തിനായി 1400 പൊലീസുകാരാണ് പങ്കെടുക്കുന്നത് അതിൽ 12 മലയാളികളുമുണ്ടായിരുന്നു.

കനത്ത ചൂട് ഡൽഹിയിൽ തുടരുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 49.9 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു.

Share this story