ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് 7 സീറ്റ്, എഎപിക്ക് 3
Dec 3, 2025, 14:47 IST
ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ ബിജെപിക്ക് ജയം. ആം ആദ്മി പാർട്ടി മൂന്ന് സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. ഫോർവേർഡ് ബ്ലോക്കിന് ഒരു സീറ്റ് കിട്ടി
ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം പിടിച്ച ബിജെപിക്ക് ഇതേ ട്രെൻഡ് നിലനിർത്താനായി. അതേസമയം രണ്ട് സിറ്റിംഗ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. ഈ സീറ്റുകളിലാണ് കോൺഗ്രസും ഫോർവേർഡ് ബ്ലോക്കും വിജയിച്ചത്
മൂന്ന് സിറ്റിംഗ് സീറ്റുകൾ എഎപി നിലനിർത്തി. കോർപറേഷനിലെ 250 സീറ്റിൽ 122 സീറ്റിലും ബിജെപിയാണ്. എഎപിക്ക് 102 സീറ്റും കോൺഗ്രസിന് 9 സീറ്റുകളുമുണ്ട്.
