എ.കെ.ജി ഭവനിൽ ഡൽഹി പൊലീസ്: എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം

ഐഷി

ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം. എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത്. സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന. ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത്. ഡല്‍ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു. സിജെപിയുടെ ആദ്യഘട്ട പ്രതിഷേധത്തിലും തുടര്‍ പ്രതിഷേധങ്ങളിലും ഐഷി ഘോഷ് പങ്കെടുത്തിരുന്നു. ഐഷിയെ അറസ്റ്റ് ചെയ്യാന്‍ തയാറെടുത്ത് തന്നെയാണ് പൊലീസ് എകെജി ഭവനില്‍ എത്തിയത്.

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹിയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്ന നടപടി തുടരുകയാണ്. ഇതിനിടെയാണ് ഐഷി ഷോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നീക്കം നടക്കുന്നത്. 2021ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് പൊലീസ് നൽകിയ വിശദീകരണം. കേസിൽ വാദം കോടതി നടക്കുന്ന വേളയിലാണ് അറസ്റ്റിന് നീക്കം.

ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് ജോൺ ബ്രിട്ടാസ് രം​ഗത്തെത്തി. ജന്തർ മന്തറിൽ പ്രതിഷേധിച്ച ആരെയും വെറുതെ വിടില്ലെന്ന സന്ദേശം നൽകാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് അദേഹം പറഞ്ഞു. യൂണിഫോം ധരിക്കാതെ എങ്ങനെ പൊലീസ് എത്തിയെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. പൊലീസ് യൂണിഫോം ധരിച്ചു എത്താൻ ജോൺ ബ്രിട്ടാസ് എംപി വനിതാ പൊലീസിനോട് ആവശ്യപ്പെട്ടു.

Tags

Share this story