ഡൽഹി കലാപം: ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യമില്ല, ശക്തമായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി
Jan 5, 2026, 11:35 IST
ഡൽഹി കലാപം ഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. മറ്റ് അഞ്ച് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു
ഗുൾഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ, മീര ഹൈദർ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അമ്മഹ്ദ് എന്നിവർക്കാണ് ജാമ്യം. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
നേരത്തെ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. അഞ്ച് വർഷത്തിലേറെയായി പ്രതികൾ കസ്റ്റഡിയിലാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്
