ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണം, നഗരത്തിൽ പാണ്ഡവരുടെ പ്രതിമ വേണം: അമിത് ഷാക്ക് കത്തുമായി ബിജെപി എംപി
ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ. ഡൽഹി എന്നത് മാറ്റി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം. ഓൾഡ് ഡൽഹി റെയിൽവേ സ്‌റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ എന്ന് മാറ്റണം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ വിമാനത്താവളം എന്നാക്കണമെന്നും പ്രവീൺ ഖണ്ഡേവാൽ ആവശ്യപ്പെട്ടു
ഡൽഹിയിലെ പ്രമുഖ സ്ഥലത്ത് പാണ്ഡവരുടെ വലിയ പ്രതിമകൾ സ്ഥാപിക്കണമെന്നും ബിജെപി എംപി ആവശ്യപ്പെടുന്നു. തന്റെ ആവശ്യങ്ങളുന്നയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എംപി കത്ത് നൽകി. സംസ്‌കാരിക ചരിത്രഘടകങ്ങൾ പരിഗണിച്ചാണ് ആവശ്യമെന്നും ബിജെപി എംപി പറയുന്നു
ഡൽഹിക്ക് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രമുണ്ടെന്നും അത് ഇന്ത്യൻ നാഗരികതയുടെ ആത്മാവിനെയും പാണ്ഡവർ സ്ഥാപിച്ച ഇന്ദ്രപ്രസ്ഥ നഗരത്തിന്റെയും ഊർജസ്വലമായ പാരമ്പര്യത്തിന്റെ പ്രതീകമാണെന്ന് ഖണ്ഡേവാൽ പറഞ്ഞു
