ഡൽഹി-സിഡ്‌നി എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; ഏഴ് യാത്രക്കാർക്ക് പരുക്ക്

Air india

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് ഏഴ് യാത്രക്കാർക്ക് പരുക്ക്. ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് പറന്ന എയർ ഇന്ത്യ ബി 787-800 വിമാനത്തിലെ യാത്രക്കാർക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. പരുക്കേറ്റവർക്ക് ഉടൻ തന്നെ ക്യാബിൻ ക്രൂ പ്രഥമ ശുശ്രൂഷ നൽകിയതായി ഡിജിസിഎ അറിയിച്ചു

ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേക്ക് പറക്കുന്നതിനിടെ ആകാശത്ത് വെച്ച് വിമാനം ശക്തമായി ഉലയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
 

Share this story