ഡൽഹിയിൽ ക്ഷേത്രത്തിലെ വേദി തകർന്നു വീണു; ഒരു സ്ത്രീ മരിച്ചു: നിരവധിപേർക്ക് പരിക്ക്

AC

ന്യൂഡൽഹി: ഡൽഹിയിലെ കൽകാജി ക്ഷേത്രത്തിൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നിർമിച്ച വേദി തകർന്നു വീണ് ഒരു സ്ത്രീ മരിച്ചു. അപകടത്തിൽ 17 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്രത്തിൽ ശനിയാഴ്ച നടത്തിയ ജാഗ്രൺ എന്ന ചടങ്ങിൽ 1600 പേർ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിപാടി സംഘടിപ്പിക്കുന്നതിനായി മുൻകൂട്ടി അനുവാദം നേടിയിരുന്നില്ല. എങ്കിലും ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പ്രധാന സ്റ്റേജിനോട് ചേർന്നായി വിഐപികൾക്കും ക്ഷേത്ര ഭരമസമിതി അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും ഇരിക്കുന്നതിനായി പ്രത്യേക സ്റ്റേജ് നിർമിച്ചിരുന്നു. ഭാരം കൂടിയതോടെ ഈ സ്റ്റേജ് തകർന്നു വീഴുകയായിരുന്നു.

സ്റ്റേജിനു താഴെ ഇരുന്നിരുന്നവർക്കാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവത്തിന്‍റെ സംഘാടകർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Share this story