ഡൽഹിയിൽ സംഘർഷം: മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും അറസ്റ്റിൽ, പോലീസുമായി ഉന്തുംതള്ളും

aap

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധവുമായി ആംആദ്മി പ്രവർത്തകർ. നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങയിത്. ഡൽഹിയിൽ ഇന്നുവരെ പരിചിതമല്ലാത്ത റോഡ് ഉപരോധിച്ചുള്ള സമരമാണ് ആപ് പ്രവർത്തകർ നടത്തുന്നത്

പലയിടങ്ങളിലും പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡൽഹി മന്ത്രിമാരായ അതിഷി മർലനെയെയും സൗരഭ് ഭരദ്വാജിനെയും പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രിമാരെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. 

ഐഒടി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തകർ നടത്തിയ മാർച്ച് ഐടിഒ പരിസരത്ത് പോലീസ് തടഞ്ഞു. എന്നാൽ പോലീസിന്റെ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ മുന്നോട്ടു നീങ്ങി. 

കെജ്രിവാളിനെ ഇന്നുച്ചയോടെ റൗസ് അവന്യു കോടതിയിൽ ഹാജരാക്കും. അറസ്റ്റിനെതിരെ എഎപി നൽകിയ ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
 

Share this story