പശ്ചിമേഷ്യൻ സംഘർഷം: ഡൽഹി-മാഞ്ചസ്റ്റർ ഇൻഡിഗോ വിമാനം ഏഴ് മണിക്കൂറിന് ശേഷം തിരിച്ചിറക്കി

indigo

ഡൽഹിയിൽ നിന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പോയ ഇൻഡിഗോ വിമാനം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങൾ കാരണം പാതിവഴിയിൽ നിന്ന് തിരിച്ചിറക്കി. ഏതാണ്ട് ഏഴ് മണിക്കൂറോളം ആകാശത്ത് പറന്ന ശേഷമാണ് വിമാനം ഡൽഹിയിലേക്ക് തന്നെ മടങ്ങിയത്

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് വിമാനം തിരിച്ചുവിടാൻ കാരണമാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. എത്യോപ്യ-എറിത്രിയ അതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനം യു ടേൺ എടുത്ത് തിരികെ പറക്കാൻ തുടങ്ങിയതെന്ന് ഫ്‌ളൈറ്റ് ട്രാക്കിംഗ് സേവനമായ ഫ്‌ളൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്യുന്നു

ഇറാൻ-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്നതിനാൽ യുദ്ധ മേഖലകൾ ഒഴിവാക്കാനായി ഗൾഫ് ഓഫ് ഏദൻ വഴിയും ആഫ്രിക്കയുടെ ഭാഗങ്ങൾ വഴിയുമുള്ള പ്രത്യേക പാതയാണ് വിമാനം സ്വീകരിച്ചത്. എന്നാൽ മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളിൽ പെട്ടുന്നുണ്ടായ മാറ്റം വിമാനത്തിന്റെ യാത്ര തടസ്സപ്പെടുത്തുകയായിരുന്നു.
 

Tags

Share this story