ഡൽഹി ചെങ്കോട്ട സ്‌ഫോടനം: കൊല്ലപ്പെട്ടവരിൽ 5 പേരെ തിരിച്ചറിഞ്ഞു; നാല് പേർ കസ്റ്റഡിയിൽ

delhi

ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 13 പേരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, വസ്ത്രഷോപ്പ് നടത്തുന്ന ഡൽഹി സ്വദേശി അമർ കഡാരിയ, ഓട്ടോറിക്ഷ ഡ്രൈവർ മൊഹ്‌സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്

22കാരനായ സൈനി ബന്ധുവിനെ മെട്രോ സ്‌റ്റേഷനിൽ വിടാനെത്തിയതായിരുന്നു. 13 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്കെങ്കിലും 8 പേരുടെ മരണമാണ് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. 30ലേറെ പേർ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. 

കൊല്ലപ്പെട്ട മറ്റുള്ളവർ ഡൽഹി, യുപി സ്വദേശികളാണ്. സ്‌ഫോടനത്തിന് പിന്നാലെ ചെങ്കോട്ട പരിസരത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ആറ് കാറുകളും രണ്ട് ഇ റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് സ്‌ഫോടനത്തിൽ കത്തിനശിച്ചത്. നഗരത്തിലെ ഹോട്ടലുകളിൽ മുഴുവൻ പോലീസ് പരിശോധന നടത്തി. നാല് പേരെ ചോദ്യം ചെയ്യനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 13 പേരെ ഇതിനോടകം ചോദ്യം ചെയ്തു.
 

Tags

Share this story