നരേന്ദ്രമോദിയുടെ അമ്മയ്‌ക്കെതിരായ മോശം പരാമർശം; ബിഹാറിൽ നാളെ എൻഡിഎ ബന്ദ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്‌ക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിഹാറിൽ നാളെ ബന്ദിന് ആഹ്വാനം ചെയ്ത് എൻഡിഎ. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് സംസ്ഥാനവ്യാപക ബന്ദ്. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയുടെ ഭാഗമായി ദർഭംഗയിൽ നടത്തിയ പൊതുയോഗത്തിലാണ് മോദിയുടെ അമ്മക്കെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്
പാരമ്പര്യ സമ്പന്നമായ ബിഹാറിൽ നിന്ന് തന്റെ അമ്മയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങളുണ്ടായത് ചിന്തിക്കാനാകാത്ത കാര്യമാണെന്ന് നരേന്ദ്രമോദി പ്രതികരിച്ചു. ആർജെഡി-കോൺഗ്രസ് വേദിയിലാണ് അമ്മയെ അവഹേളിച്ചത്. രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കുമാണ് ഇതിന്റെ അപമാനം
പരേതയായ മാതാവിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിന് ബിഹാറിലെ സ്ത്രീകൾ ആർജെഡിക്കും കോൺഗ്രസിനും മാപ്പ് നൽകില്ലെന്നും മോദി പറഞ്ഞു. എന്നാൽ ബിജെപി തന്നെ ആളുകളെ ഇറക്കിയാണ് മോദിയുടെ അമ്മയെ അവഹേളിക്കുന്ന മുദ്രവാക്യം മുഴക്കിയതെന്ന് കോൺഗ്രസ് ആരോപിച്ചു.