പ്രജ്വൽ രേവണ്ണക്ക് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയത് ദേവഗൗഡയെന്ന് സിദ്ധരാമയ്യ

sidharamayya

ലൈംഗികാതിക്രമ കേസിലെ പ്രതിയായ പ്രജ്വൽ രേവണ്ണക്ക് വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സൗകര്യമൊരുക്കിയത് മുത്തച്ഛനായ എച്ച് ഡി ദേവഗൗഡയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. ചെറുമകന് രക്ഷപ്പെടാനുള്ള എല്ലാ സൗകര്യമൊരുക്കിയ ശേഷം മുൻ പ്രധാനമന്ത്രി ഇപ്പോൾ പുറത്തുവിട്ട കത്ത് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് സിദ്ധാരമയ്യ പറഞ്ഞു

കഴിഞ്ഞ ദിവസം പ്രജ്വൽ രേവണ്ണക്ക് മുന്നറിയിപ്പായി എച്ച് ഡി ദേവഗൗഡ കത്ത് പുറത്തുവിട്ടിരുന്നു. എത്രയും വേഗം നാട്ടിൽ തിരിച്ചെത്തി നിയമനടപടി നേരിടാനാണ് പ്രജ്വലിനോട് കത്തിലൂടെ ദേവഗൗഡ ആവശ്യപ്പെടുന്നത്. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും എവിടെയാണെങ്കിലും എത്രയും വേഗം തിരിച്ചുവരാനും ദേവഗൗഡ ആവശ്യപ്പെടുന്നുണ്ട്

പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സിദ്ധരാമയ്യ വീണ്ടും കത്ത് അയച്ചെങ്കിലും കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഏപ്രിൽ 27നാണ് പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് രക്ഷപ്പെട്ടത്.
 

Share this story