മണിപ്പൂരിന്റെ സാഹചര്യം വഷളാക്കാനാണോ രാഹുൽ ഗാന്ധി വന്നതെന്ന് മണിപ്പൂർ മുഖ്യമന്ത്രി

biren singh

ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയെ വിമർശിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. മണിപ്പൂർ മെല്ലെ സാധാരണ നിലയിലേക്ക് എത്തുമ്പോൾ സാഹചര്യം വഷളാക്കാനാണോ രാഹുൽ വന്നതെന്ന് ബിരേൻ സിംഗ് ചോദിച്ചു.

ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് ആരംഭിച്ചതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ജീവനും സ്വത്തും സംരക്ഷിക്കാനും സാന്ത്വനപ്പെടുത്താനുമുള്ള സമയമാണിത്. രാഷ്ട്രീയ റാലി നടത്താനുള്ള സമയമാണോ എന്ന് ചോദിച്ച ബിരേൻ സിംഗ്, യാത്രയിലൂടെ യഥാർത്ഥത്തിൽ ഭാരതത്തെ തകർക്കുകയാണെന്ന് കുറ്റപ്പെടുത്തി.

Share this story