കേരളത്തിൽ നിരാശ; രാജസ്ഥാനിലും തമിഴ്‌നാട്ടിലും സിപിഎമ്മിന് ആശ്വാസം നൽകുന്ന വാർത്ത

cpm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും സിപിഎമ്മിന് ആശ്വാസിക്കാനായി രാജസ്ഥാനിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ഫലസൂചനകൾ. രാജസ്ഥാനിൽ ഒരു സീറ്റിൽ സിപിഎം വൻ കുതിപ്പാണ് നടത്തുന്നത്

രാജസ്ഥാനിലെ സികാർ മണ്ഡലത്തിലാണ് സിപിഎം സ്ഥാനാർഥി മുന്നേറുന്നത്. അമ്രമാർ എന്ന സിപിഎം സ്ഥാനാർഥിക്ക് നിലവിൽ 31,912 വോട്ടുകളുടെ ലീഡുണ്ട്. ബിജെപി സ്ഥാനാർഥിയെയാണ് പിന്നിലാക്കിയിരിക്കുന്നത്

തമിഴ്‌നാട്ടിൽ മത്സരിച്ച രണ്ട് സീറ്റിലും സിപിഎം വിജയമുറപ്പിച്ചിട്ടുണ്ട്. ഡിഎംകെ പിന്തുണയോടെയാണ് തമിഴ്‌നാട്ടിൽ സിപിഎം മത്സരിച്ചത്. അതേസമയം കേരളത്തിൽ ഒരു സീറ്റിൽ മാത്രമാണ് സിപിഎമ്മിന് ലീഡ് പിടിക്കാനായത്. ആലത്തൂർ മണ്ഡലത്തിൽ കെ രാധാകൃഷ്ണനാണ് മുന്നിട്ട് നിൽക്കുന്നത്.
 

Share this story