വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

AAP

ന‍്യൂഡൽഹി: ഡൽഹിയിലെ വോട്ടർ പട്ടികയിൽ മാതാപിതാക്കളുടെ പേര്, പ്രായ വ‍്യത‍്യാസം ഉൾപ്പടെ പത്തോളം വിഷയങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസയച്ച വോട്ടർമാരിൽ മുഖ‍്യമന്ത്രി രേഖ ഗുപ്തയും ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും.

ഇരുവരെയും കൂടാതെ കെജ്‌രിവാളിന്‍റെ ഭാര‍്യ സുനിത കെജ്‌രിവാൾ, അഭിഭാഷകനായ കപിൽ സിബൽ അടക്കമുള്ളവരും നോട്ടീസ് ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. രാജ‍്യതലസ്ഥാനത്ത് 33 ലക്ഷത്തിലേറെ പേർക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചത്. പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഹിയറിംഗുകളിൽ പങ്കെടുത്ത് രേഖകൾ ഹാജരാക്കി പരിശോധന പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ മുതിർന്ന നേതാക്കൾ ഹിയറിങ് കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ടതില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ‌ പറയുന്നത്.

Tags

Share this story