ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം; സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം

fans

കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായതോടെ ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ഡികെ ശിവകുമാർ അനുയായികളുടെ പ്രതിഷേധം. ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. 

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനുനയ ശ്രമങ്ങൾക്കുമൊടുവിലാണ് സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കസേരയിലേക്ക് നറുക്ക് വീണത്. അതേസമയം ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാർ നിരസിച്ചു. ആഭ്യന്തര കലഹത്തിനില്ലെന്നും ഡികെ ശിവകുമാർ അറിയിച്ചിട്ടുണ്ട്.
 

Share this story