ഡി കെ ശിവകുമാറിന് ഇന്ന് പിറന്നാൾ; കേക്ക് മുറിച്ച് ആഘോഷിച്ച് സിദ്ധരാമയ്യ

dk

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടയിലും ഭിന്നതകളൊക്കെ മറന്ന് പിറന്നാൾ ആഘോഷവുമായി നേതാക്കൾ. ഇന്ന് ഡികെ ശിവകുമാറിന്റെ ജന്മദിനമാണ്. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ചേർന്നാണ് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം ഗംഭീരമാക്കിയത്

കേക്ക് മുറിച്ച് ശിവകുമാർ സിദ്ധരാമയ്യക്ക് നൽകുന്ന ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ഇതാണ് കോൺഗ്രസ്, ഞങ്ങളാണ് കോൺഗ്രസ് എന്നീ കുറിപ്പുമായാണ് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. 

അതേസമയം ഇരു നേതാക്കളുടെയും അണികൾ തമ്മിലുള്ള പോര് ഇപ്പോഴും തുടരുകയാണ്. സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും അണികൾ ചേരി തിരിഞ്ഞ് ഇന്നലെ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കുകയും പോസ്റ്റർ പതിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയിലാണ് നേതാക്കളുടെ ആഘോഷ ചിത്രങ്ങൾ പുറത്തുവരുന്നത്.
 

Share this story