തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊന്നു

murder

തമിഴ്‌നാട് ചെങ്കൽപേട്ടിൽ ഡിഎംകെ നേതാവിനെ വെട്ടിക്കൊന്നു. വണ്ടല്ലൂർ നോർത്ത് സെക്രട്ടറി ആറാമുദനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന വണ്ടല്ലൂർ-വാലാജാബാദ് റോഡിലെ ബസ് സ്റ്റാൻഡിന്റെ പണി നിരീക്ഷിക്കാൻ പോകുന്നതിനിടെയാണ് സംഭവം. കാർ വാലാജബാദ് പാലത്തിന് മുകളിലെത്തിയപ്പോൾ അഞ്ച് പേർ ബൈക്കുകളിലായി എത്തി ആക്രമിക്കുകയായിരുന്നു

തലയ്ക്കും മുഖത്തും കൈകളിലും ഗുരുതരമായി പരുക്കേറ്റ ആറാമുദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ആറാമുദൻ
 

Share this story