ഡിഎംകെ-കോൺഗ്രസ് സഖ്യം തമിഴ്‌നാടിനെ ഒരിക്കലും വികസിത സംസ്ഥാനമാക്കില്ല: നരേന്ദ്രമോദി

modi

പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിഎംകെ-കോൺഗ്രസ് സഖ്യത്തെ തമിഴ് ജനത തൂത്തെറിയുമെന്ന് കന്യാകുമാരിയിൽ മോദി പറഞ്ഞു. കൊള്ളയടിക്കുക എന്നതാണ് ഡിഎംകെയുടെ രാഷ്ട്രീയമെന്നും മോദി കുറ്റപ്പെടുത്തി

ഡിഎംകെ-കോൺഗ്രസ് ഇന്ത്യാ സഖ്യം തമിഴ്‌നാടിനെ ഒരിക്കലും വികസിത സംസ്ഥാനമാക്കില്ല. അവരുടെ ചരിത്രം അഴിമതിയുടേതാണ്. ഇത്തവണ തമിഴ്‌നാട്ടിലെ ബിജെപിയുടെ പ്രകടനം ഇന്ത്യാ സഖ്യത്തെ താറുമാറാക്കും. രാജ്യത്തെ വിഭജിക്കുന്നത് സ്വപ്‌നം കാണുന്നവരെ ജമ്മു കാശ്മീർ ജനത നിരസിച്ചു. അതിന് സമാനമായി തമിഴ്‌നാട്ടിലും സംഭവിക്കും

ബിജെപി വികസന പദ്ധതികൾക്കായി നിലകൊള്ളുമ്പോൾ ഇന്ത്യ സഖ്യം അഴിമതിക്ക് വേണ്ടിയാണ് നില കൊള്ളുന്നതെന്നും മോദി പറഞ്ഞു. കന്യാകുമാരിയിലെ പൊതുസമ്മേളനത്തിന് ശേഷം മോദി പത്തനംതിട്ടയിലേക്ക് തിരിക്കും. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണ സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് പോകും.
 

Share this story