കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ട ഡോക്ടർമാരുടെ ശമ്പളം മുടങ്ങരുതെന്ന് സുപ്രീം കോടതി

കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ട ഡോക്ടർമാരുടെ ശമ്പളം മുടങ്ങരുതെന്ന് സുപ്രീം കോടതി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ശമ്പളവും താമസവും മുടങ്ങരുതെന്ന് സുപ്രീം കോടതി നിർദേശം. കൊവഡിനെതിരായി നടക്കുന്നത് യുദ്ധമാണ്. യുദ്ധത്തിലേർപ്പെടുന്ന സൈനികരെ അസംതൃപ്തിയിൽ നിർത്തരുതെന്നും ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി.

ചില സ്ഥലങ്ങളിൽ ഡോക്ടർമാർക്ക് ശമ്പളം നൽകുന്നില്ലെന്ന പരാതികളുണ്ടെന്നും ബഞ്ച് ചൂണ്ടിക്കാട്ടി. സർക്കാരുകൾ പോലും ഡോക്ടർമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണെന്ന് ഹർജിക്കാർ ആരോപിച്ചു. സ്വകാര്യ മേഖലയിലെ ചില ആശുപത്രികൾ ശമ്പളം നൽകുന്നില്ലെന്നും ഇവർ ആരോപിച്ചു.

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പ്രത്യേക താമസ സൗകര്യം ഒരുക്കുന്നതിനുള്ള നടപടി സർക്കാർ ഒരുക്കണമെന്ന് ബഞ്ച് അഭിപ്രായപ്പെട്ടു.

Share this story