അറസ്റ്റ് ചെയ്യാനല്ലാതെ ഉമ്മ വെക്കുമോ; കവിതക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്
Sun, 12 Mar 2023

ഡൽഹി മദ്യനയക്കേസിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കെ കവിതക്കെതിരെ അപകീർത്തി പരാമർശവുമായി ബിജെപി നേതാവ് ബാന്ദി സഞ്ജയ്. ഇ ഡി അറസ്റ്റ് ചെയ്യാനല്ലാതെ ഉമ്മ വെക്കാൻ വിളിക്കുമോ എന്നാണ് തെലങ്കാന ബിജെപി പ്രസിഡന്റ് കൂടിയായ ബാന്ദി സഞ്ജയ് ചോദിച്ചത്.
വിഷയവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സഞ്ജയിന്റെ മറുപടി. സംഭവത്തിൽ ബി ആർ എസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. സഞ്ജയിന്റെ കോലം ഇവർ കത്തിച്ചു. ബിആർഎസ് പ്രവർത്തകർ നൽകിയ പരാതിയിൽ സഞ്ജയിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.