പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ; ഡൽഹിയിൽ മോദിക്കെതിരെ വീണ്ടും പോസ്റ്ററുകൾ

Modi

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡൽഹിയിൽ വീണ്ടും പോസ്റ്ററുകൾ. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടെന്നാണ് പോസ്റ്ററുകളിലെ ചോദ്യം. പല ഭാഷകളിലുള്ള പോസ്റ്ററുകൾ പോലീസ് നശിപ്പിച്ചു. കഴിഞ്ഞാഴ്ചയും ഡൽഹിയിൽ മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ നൂറ് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 

11 ഭാഷകളിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. മാർച്ച് 30ന് ആംആദ്മി പാർട്ടി വിവിധ സംസ്ഥാനങ്ങളിൽ പോസ്റ്ററുകൾ പ്രദർശിപ്പിക്കുമെന്നും പാർട്ടിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളോടും അതാത് സംസ്ഥാനങ്ങളിൽ പോസ്റ്റർ ഒട്ടിക്കാൻ ആവശയ്‌പ്പെട്ടിട്ടുണ്ടെന്നും ഡൽഹി മന്ത്രി ഗോപാൽ റായ് പറഞ്ഞിരുന്നു. മോദിയെ നീക്കം ചെയ്യുക, ഇന്ത്യയെ രക്ഷിക്കൂ എന്നായിരുന്നു നേരത്തെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറഞ്ഞിരുന്നത്.
 

Share this story