ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുത്; ഇ ഡിയോട് സുപ്രീം കോടതി

supreme court

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റിനോട് സുപ്രീം കോടതി. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2000 കോടിയുടെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ കുടുക്കാൻ ഇഡി ശ്രമിക്കുകയാണെന്ന ഛത്തിസ്ഗഢ് സർക്കാരിന്റെ പരാതിയിലാണ് സുപ്രീം കോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ എസ് കെ കൗൾ, അമാനുല്ല എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

കോൺഗ്രസ് നയിക്കുന്ന സർക്കാരിനെ കള്ളക്കേസിൽ കുടുക്കാൻ ഇഡി നിയന്ത്രണം വിട്ട് പ്രവർത്തിക്കുകയാണെന്ന് ഛത്തിസ്ഗഢ് സർക്കാരിന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. അന്വേഷണസമയത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ ശാരീരികവും മാനസികവുമായി ഇഡി പീഡിപ്പിച്ചു. 52 എക്‌സൈസ് ഉദ്യോഗസ്ഥർ പരാതി നൽകിയതായും സർക്കാർ ആരോപിച്ചു. എന്നാൽ ഇഡി അവരുടെ ജോലി നിർവഹിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഇഡി അഭിഭാഷകൻ പറഞ്ഞു.
 

Share this story