1971 മറക്കരുത്, ഇന്ത്യയുമായുള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കണം: ബംഗ്ലാദേശിനോട് റഷ്യ

bangladesh

ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് ബംഗ്ലാദേശിനോട് റഷ്യ. പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കുന്നോ അത്രയും നല്ലതാണെന്ന് ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ പറഞ്ഞു. ബംഗ്ലാദേശിൽ ആഭ്യന്തര കലാപത്തിനൊപ്പം ഇന്ത്യാ വിരുദ്ധ മുദ്രവാക്യങ്ങളും നേതാക്കൾക്കിടയിൽ നിന്ന് ഇന്ത്യ വിരുദ്ധ പ്രസ്താവനകളും വരുന്നതിനിടെയാണ് ഉപദേശം

റഷ്യൻ അംബാസഡർ അലക്‌സാണ്ടർ ഗ്രിഗോറിയേവിച്ച് ഖോസിനാണ് ബംഗ്ലാദേശിനെ ഉപദേശിച്ചത്. 1971ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വഹിച്ച പങ്ക് ഒരിക്കലും മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അയൽ രാജ്യങ്ങൾ തമ്മിലുള്ള സുസ്ഥിരമായ ബന്ധം പ്രാദേശിക സമാധാനത്തിന് അത്യാന്താപേക്ഷിതമാണ്. എത്രയും വേഗം സംഘർഷം കുറയ്ക്കുന്നോ അത്രയും നല്ലതാണ്.

1971ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് ഇന്ത്യയുടെ സഹായം കൊണ്ടാണ്. റഷ്യ അന്ന് അതിനെ പിന്തുണച്ചിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, റഷ്യ എന്നിവർ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരാണെന്നും ഖോസിൻ പറഞ്ഞു
 

Tags

Share this story