വലിയ സ്വാധീനമുണ്ടോല്ല, അത് നല്ലതിന് ഉപയോഗിച്ചൂടെ; രാംദേവിന് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം

ramdev

യോഗ പരിശീലകൻ ബാബാ രാംദേവിന് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. വലിയ സ്വാധീനമുണ്ടല്ലോ, അത് നല്ലത് പോലെ ഉപയോഗിച്ചൂടെയെന്ന് രാംദേവിനോട് കോടതി ചോദിച്ചു. രാംദേവിന്റെ പതഞ്ജലി ആയുർവേദ തെറ്റായ പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ വിമർശനം

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ മാപ്പ് അപേക്ഷിച്ചിട്ടും പരസ്യങ്ങൾ തുടരുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. നിലവിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന പരസ്യങ്ങൾ ഇനി പ്രദർശിപ്പിക്കരുതെന്ന് പതഞ്ജലി കത്ത് മുഖേന ടിവി ചാനലുകളെ അറിയിച്ചതായും വിമർശനം നേരിട്ട ഉത്പന്നങ്ങളുടെ വിപണനം നിർത്തിയതായും മുതിർന്ന അഭിഭാഷകൻ ബൽഭീർ സിംഗ് കോടതിയെ അറിയിച്ചു

ഈ ഉത്പന്നങ്ങളുടെ സ്റ്റോക്കിനെ കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ പതഞ്ജലിയോട് കോടതി ആവശ്യപ്പെട്ടു. രാംദേവ് യോഗയ്ക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ അവകാശപ്പെട്ടു. യോഗക്ക് വേണ്ടി ചെയ്ത കാര്യങ്ങളെല്ലാം നല്ലതാണ്, എന്നാൽ പതഞ്ജലി ഉത്പന്നങ്ങളുടെ കാര്യം വേറെയാണെന്ന് കോടതി പറഞ്ഞു.
 

Share this story