സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്; ടിഎം കൃഷ്ണക്ക് പിന്തുണയുമായി എംകെ സ്റ്റാലിൻ

മദ്രാസ് സംഗീത അക്കാദമി പുരസ്‌കാര വിവാദത്തിൽ ടിഎം കൃഷ്ണക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നത് തെറ്റാണെന്ന് സ്റ്റാലിൻ പറഞ്ഞു. 

രാഷ്ട്രീയത്തിൽ മതം കലർത്തിയതുപോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. വെറുപ്പ് അകറ്റുകളും മനുഷ്യരെ ചേർത്ത് നിർത്തുകയുമാണ് വേണ്ടത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നത് തെറ്റാണ്. കൃഷ്ണക്കും അക്കാമദിക്കും അഭിനന്ദനം നേരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു

ടിഎം കൃഷ്ണക്ക് മദ്രാസ് സംഗീത അക്കാമദി പുരസ്‌കാരം നൽകുന്നതിനെതിരെ ബിജെപിയും ബിജെപി പ്രേമികളായ സംഗീതജ്ഞരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. സാമൂഹ്യ പരിഷ്‌കർത്താവ് പെരിയാറിനെ മഹത്വവത്കരിച്ചെന്നും ബ്രാഹ്മണരുടെ വംശഹത്യക്ക് ആഹ്വാനം ചെയ്‌തെന്നുമാണ് ബിജെപി ആരോപിക്കുന്നത്.
 

Share this story