ആ ക്ലിപ്പുകൾ കാണുകയോ സൂക്ഷികയോ ചെയ്യരുത്; 'ജനനായകൻ' ചോർന്ന സംഭവത്തിൽ മുന്നറിയിപ്പുമായി നിർമാതാക്കൾ

Jananayagan

ഇളയ ദളപതി വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' തിയെറ്റർ റിലീസിനു മുന്നെ ഇന്‍റർനെറ്റിൽ ചോർന്നത് വലിയ ആശങ്കകൾക്കിട‍യാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.

ചിത്രത്തിന്‍റെ ക്ലിപ്പുകളോ മുഴുവൻ ഭാഗമോ ഡൗൺലോഡ് ചെയ്യുകയോ സൂക്ഷിക്കുകയോ മറ്റുള്ളവർക്ക് അയച്ച് കൊടുക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്നും അത്തരക്കാർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്നും അവർ വ‍്യക്തമാക്കി.

കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഫൊറൻസിക് അന്വേഷണം അടക്കമുള്ള നടപടികൾ ആരംഭിച്ചതായും കെവിഎൻ പ്രൊഡക്ഷൻ‌സ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി സൂര‍്യ, ശിവകാർത്തികേയൻ അടക്കമുള്ള നടന്മാർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ജനനായകന്‍റെ പ്രധാനപ്പെട്ട ഭാഗങ്ങൾ സമൂഹമാധ‍്യമങ്ങളിൽ അടക്കം പ്രചരിച്ചത്. 2026 ജനുവരി 9നാണ് ചിത്രം തിയെറ്ററിൽ റിലീസ് ചെയ്യാനിരുന്നത്.

Tags

Share this story