ചെന്നൈയിൽ ഇരട്ടക്കൊലപാതകം: എട്ടംഗ സംഘം വീട്ടിൽ കയറി രണ്ട് പേരെ വെട്ടിക്കൊന്നു
Mar 9, 2026, 17:11 IST
ചെന്നൈയിൽ ഇരട്ട കൊലപാതകം. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തി ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.
പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അറുമുഖം.
മയക്കുമരുന്ന് കേസുകളും ഇവർക്കെതിരെ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ സംഘമാണ് വീട്ടിൽ ഇന്നലെ കിടന്നുറങ്ങുകയായിരുന്ന അറുമുഖത്തെയും പതിനേഴുകാരനെയും വെട്ടുകയായിരുന്നു.
