ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാർ അറസ്റ്റിൽ
Mar 23, 2023, 12:39 IST

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് യാത്രക്കാർ അറസ്റ്റിൽ. മദ്യപിച്ച് വിമാനത്തിൽ വച്ച് ബഹളമുണ്ടാക്കിയതിന് എയർലൈൻ ജീവനക്കാരുടെ പരാതിയിലാണ് മുംബൈ സഹാർ പൊലീസിന്റെ നടപടി.
നലസോപാരയിലെ ജോൺ ജി ഡിസൂസ (49), കോലാപ്പൂരിലെ മാൻബെറ്റിൽ നിന്നുള്ള ദത്താത്രയ് ബാപ്പർദേക്കർ (47) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ദുബൈയിൽ ജോലി ചെയ്യുന്നതിനിടെ അവധിക്ക് നാട്ടിലെത്താനുള്ള യാത്രയിലായിരുന്നു. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയത് സഹയാത്രികർ എതിർത്തപ്പോൾ അവരെയും പ്രതികൾ അസഭ്യം പറഞ്ഞു. തടയാനെത്തിയതോടെ ജീവനക്കാരെയും അധിക്ഷേപിക്കുകയായിരുന്നു.