മദ്യപിച്ചെത്തി, ഹർ ഹർ മഹാദേവ ചൊല്ലാനാവശ്യപ്പെട്ട് ബഹളം; സംഭവം ഇൻഡിഗോ വിമാനത്തിൽ
Sep 3, 2025, 11:50 IST

ഡൽഹി-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചെത്തി ബഹളം വെച്ച യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. ഇന്നലെയാണ് സംഭവം. വ്യോമയാന പ്രോട്ടോക്കോൾ അനുസരിക്കാത്ത യാത്രക്കാരനെ കൊൽക്കത്തയിൽ എത്തിയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയതെന്ന് ഇൻഡിഗോ അറിയിച്ചു
വിമാനത്തിൽ കയറിയതിന് പിന്നാലെ യാത്രക്കാരൻ ഹർ ഹർ മഹാദേവ എന്ന് ചൊല്ലാൻ ആവശ്യപ്പെട്ട് ബഹളം വെക്കുകയായിരുന്നു. സഹയാത്രികരോടും ജീവനക്കാരോടും ഇയാൾ തർക്കിച്ചു. കുപ്പിയിൽ കൊണ്ടുവന്ന മദ്യം ഇയാൾ വിമാനത്തിലിരുന്ന് കുടിക്കുകയും ചെയ്തു
എന്നാൽ ഹർ ഹർ മഹാദേവ എന്ന് പറഞ്ഞ് ജീവനക്കാരെ അഭിസംബോധന ചെയ്തതാണെന്നാണ് യാത്രക്കാരന്റെ വിശദീകരണം. യാത്രക്കിടയിൽ മദ്യപിച്ചിട്ടില്ലെന്നും ഇയാൾ പറയുന്നു.