കൊൽക്കത്തയിലും ബംഗ്ലാദേശിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി
Nov 21, 2025, 12:04 IST
ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 5.2 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരഷാൽ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ കൊൽക്കത്തയിലും ഭൂചലനമുണ്ടായി
രാവിലെ പത്തരയോടെ കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
യുഎസ് ജിയോളജിക്കൽ സർവേ കണക്കനുസരിച്ച് ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
