ഇഡി കസ്റ്റഡി നാളെ തീരും; കെജ്രിവാളിനായി തിഹാർ ജയിലിൽ തയ്യാറെടുപ്പുകൾ തുടങ്ങി

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റിയേക്കും. ഇതിനായുള്ള ഒരുക്കങ്ങൾ ജയിലിൽ ആരംഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തീഹാറിലെ അഞ്ചാം നമ്പർ ജയിലിലാകും കെജ്രിവാളിനെ പാർപ്പിക്കുക. 

നിലവിൽ ഇഡി ആസ്ഥാനത്തെ ലോക്കപ്പ് സെല്ലിലാണ് കെജ്രിവാൾ ഉള്ളത്. മാർച്ച് 28ന് കസ്റ്റഡി കാലാവധി കഴിയാനിരിക്കെയാണ് തിഹാറിൽ ഒരുക്കങ്ങൾ തുടങ്ങിയത്. ഇഡി തുടർന്നും കസ്റ്റഡി ആവശ്യപ്പെടാനുള്ള സാധ്യത കുറവാണ്

ഇസഡ് പ്ലസ് സുരക്ഷയുള്ള നേതാവാണ് കെജ്രിവാൾ. മുഖ്യമന്ത്രി പദവി രാജിവെച്ചിട്ടില്ലാത്തതിനാൽ അതീവ സുരക്ഷക്കും അർഹനാണ്. ഇതിനാൽ തിഹാറിലെ അതീവസുരക്ഷ സെല്ലിലാണ് കെജ്രിവാളിനെ പാർപ്പിക്കുക. 

തിഹാറിലെ 1, 3, 7 ജയിലുകളിൽ പാർപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ എഎപിയുടെ മറ്റ് നേതാക്കളെ മാർപ്പിച്ചിരിക്കുന്നത് ഈ ജയിലുകളിലാണ്. മനീഷ് സിസോദിയ ഒന്നാം നമ്പർ ജയിലിലെ സെല്ലിലാണ്. സഞ്ജയ് സിംഗ് രണ്ടാം നമ്പറിലും സത്യേന്ദ്ര ജെയിൻ ഏഴാം നമ്പർ ജയിലിലുമാണ്.
 

Share this story