കെജ്രിവാളിന്റെ ഫോണിലെ വിവരങ്ങൾ ഇഡി ബിജെപിക്ക് ചോർത്തി നൽകുന്നു: ആംആദ്മി പാർട്ടി

atishi

ഇ ഡിക്കെതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. ഇ ഡി പിടിച്ചെടുത്ത കെജ്രിവാളിന്റെ ഫോണിൽ നിന്ന് വിവരങ്ങൾ ബിജെപിക്ക് ചോർത്തി നൽകുന്നുവെന്നാണ് ആരോപണം. ഫോണിൽ ഏറെ പ്രാധാന്യമുള്ള രേഖകളുണ്ടെന്നും പാർട്ടി പറഞ്ഞു

എഎപിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചർച്ചകളുടെ വിവരങ്ങളും വിശദാംശങ്ങളും ഫോണിലുണ്ട്. ഇതാണ് ബിജെപിക്ക് ചോർത്തിക്കൊടുക്കുന്നതെന്ന് ഡൽഹി മന്ത്രി അതിഷി മർലെന ആരോപിച്ചു. ഇതുസംബന്ധിച്ച് കെജ്രിവാളിന്റെ ഭാര്യയുടെ പ്രതികരണം മാധ്യമങ്ങൾക്ക് ലഭിക്കുമെന്നും അതിഷി പറഞ്ഞു

കെജ്രിവാൾ തിങ്കളാഴ്ച വരെ ഇഡിയുടെ കസ്റ്റഡിയിലാണ്. അതേസമയം ഡൽഹിയിൽ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിർണായക തീരുമാനത്തിലേക്ക് എഎപി കടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
 

Share this story