മുസ്ലിം ലീഗ് എംപിക്കെതിരെ ഇഡി അന്വേഷണം; സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നു

ED

തമിഴ്‌നാട്ടിലെ മുസ്ലിം ലീഗ് എംപിക്കെതിരെ ഇ ഡി അന്വേഷണം. രാമനാഥപുരം എംപി നവാസ് കനിക്കെതിരെയാണ് അന്വേഷണം. നവാസിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയാണ്

എസ് ടി കൊറിയർ എന്ന സ്ഥാപനങ്ങളിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാമനാഥപുരം മണ്ഡലത്തിൽ നിന്നുള്ള ലീഗ് സ്ഥാനാർഥിയാണ് നവാസ് കനി. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പതിവാതിൽക്കൽ നിൽക്കെയാണ് നവാസിനെതിരെ ഇഡിയുടെ അന്വേഷണം. നേരത്തെ രാമനാഥപുരം മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
 

Share this story