ഇ ഡി പബ്ലിക് പ്രോസിക്യൂട്ടർ നിതീഷ് റാണ രാജിവെച്ചു
Mon, 13 Mar 2023

ഇ ഡി പബ്ലിക് പ്രോസിക്യൂട്ടർ നിതീഷ് റാണ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് നിതീഷ് റാണ അറിയിച്ചു. പകരമൊരാൾ ചുമതലയേൽക്കും വരെ പബ്ലിക് പ്രോസിക്യൂട്ടറായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 2015 മുതൽ ഇഡിയുടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി റാണ പ്രവർത്തിക്കുന്നുണ്ട്
പി ചിദംബരം, ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്, അഭിഷേക് ബാനർജി, റോബർട്ട് വദ്ര എന്നിവർക്കെതിരായ കേസുകൾ ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ റാണ പ്രോസിക്യൂട്ടറായി എത്തിയിരുന്നു.