ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്

hemant soren

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. പിന്റു എന്ന അഭിഷേക് പ്രസാദിന്റെ വീടിലാണ് റെയ്ഡ്. സാഹിബ്ഗഞ്ച് ഡെപ്യൂട്ടി കമ്മീഷണറുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. 12 സ്ഥലങ്ങളിലാണ് ഇ ഡിയുടെ പരിശോധന പുരോഗമിക്കുന്നത്. 

റെയ്ഡിന് പിന്നാലെ പ്രതികരണവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രംഗത്തെത്തി. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇഡി ശ്രമിക്കുന്നതെന്ന് ഹേമന്ത് സോറൻ ആരോപിച്ചു. ഇ.ഡിക്കയച്ച മറുപടി കത്തിലാണ് അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Share this story