ഛത്തിസ്ഗഢിലെ കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഇ ഡി റെയ്ഡ് നടത്തുന്നു

ED

പ്ലീനറി സമ്മേളനം നടക്കാനിരിക്കെ ഛത്തിസ്ഗഢിൽ കോൺഗ്രസ് നേതാക്കളുടെ വസതികളിൽ എൻഫോഴ്‌സ്‌മെന്റിന്റെ വ്യാപക പരിശോധന. പതിനാല് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് ട്രഷററുടെയും മുൻ വൈസ് പ്രസിഡന്റിന്റെയും എംഎൽഎമാരുടെയും വീടുകളിലാണ് പരിശോധന

പത്തിലേറെ നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടക്കുകയാണ്. ട്രഷററുടെ വീട്ടിലടക്കം നടക്കുന്ന റെയ്ഡിനെ കോൺഗ്രസ് അപലപിച്ചു. പ്ലീനറി സമ്മേളനത്തിന് നാല് ദിവസം മുമ്പ് നടക്കുന്ന ഇഡി റെയ്ഡിനെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ അപലപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പരിശോധനകൾ കൊണ്ട് കോൺഗ്രസിന്റെ ആത്മവീര്യം തകർക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
 

Share this story