മദ്യനയക്കേസിൽ കെജ്രിവാളിനെതിരായ ആദ്യ കുറ്റപത്രം ഇ ഡി നാളെ സമർപ്പിക്കും

kejriwal

മദ്യനയക്കേസിൽ ജയിലിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെതിരായ ആദ്യ കുറ്റപത്രം ഇഡി നാളെ സമർപ്പിക്കും. കേസിൽ കെജ്രിവാളിനെ പ്രതിയായി രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും. കുറ്റപത്രത്തിൽ കെജ്രിവാളിനെ രാജാവെന്നും മദ്യനയക്കേസിലെ സൂത്രധാരനെന്നുമാണ് ഇഡി വിശേഷിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് ഇഡിയുടെ നീക്കം. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചാണ് വിധി പറയാൻ മാറ്റിയത്. കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്ന സൂചന സുപ്രീം കോടതി നൽകിയിരുന്നു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നതെന്നും ജാമ്യം ലഭിക്കുകയാണെങ്കിൽ ഔദ്യോഗിക ചുമതല വഹിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
 

Share this story