ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി ഇന്ന് ചോദ്യം ചെയ്യും; അറസ്റ്റിന് സാധ്യത

hemant soren

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും. റാഞ്ചിയിലെ ഔദ്യോഗിക വസതിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് പിന്നാലെ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അനധികൃത വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തത് അടക്കം മൂന്ന്  ഇ ഡി കേസുകളാണ് ഹേമന്ത് സോറൻ നേരിടുന്നത്. സോറനെതിരെ നിർണായക തെളിവുകൾ കണ്ടെത്തിയെന്നാണ് ഇ ഡി പറയുന്നത്

ഡൽഹിയിലെ പരിശോധനയിൽ ഇഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും ഹേമന്ത് സോറൻ അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ സ്വന്തമാക്കിയെന്നാണ് ഇഡിയുടെ വാദം. ഹേമന്ത് സോറൻ അറസ്റ്റിലായാൽ മുഖ്യമന്ത്രി സ്ഥാനം ഭാര്യ കൽപ്പന സോറൻ ഏറ്റെടുത്തേക്കുമെന്നാണ് അഭ്യൂഹം.
 

Share this story