ബിജെപിയിൽ ചേർന്നാൽ സമൻസ് അയക്കുന്നത് ഇ ഡി നിർത്തും: വിമർശനവുമായി കെജ്രിവാൾ

ബിജെപിയിൽ ചേർന്നാൽ സമൻസ് അയക്കുന്നത് ഇ ഡി അവസാനിപ്പിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ നേതാക്കളെ ബിജെപിയിൽ ചേരാൻ മോദി നിർബന്ധിക്കുന്നു. എട്ട് തവണ ഇഡി സമൻസ് തള്ളിയതിന് പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് കെജ്രിവാളിന്റെ വിമർശനം

സമൻസ് ഒഴിവാക്കിയതിന് പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി കോടതിയിൽ പുതിയ പരാതി നൽകിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. 

ബിജെപിയിലേക്കോ ജയിലിലേക്കോ എന്ന് ചോദിച്ചാണ് ഇ ഡി റെയ്ഡുകൾ നടത്തുന്നത്. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ ജയിലിലേക്ക് അയക്കും. സത്യേന്ദർ ജെയ്ൻ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർ ബിജെപിയിൽ ചേർന്നാൽ നാളെ ജാമ്യം ലഭിക്കും. ഇപ്പോൾ താൻ ബിജെപിയിൽ ചേർന്നാൽ ഇഡി സമൻസ് അയക്കുന്നത് നിർത്തുമെന്നും കെജ്രിവാൾ പറഞ്ഞു.
 

Share this story