ചെന്നൈയിൽ രാസലഹരി വേട്ട: മലയാളി നടി അഞ്ജു കൃഷ്ണയടക്കം എട്ട് പേർ അറസ്റ്റിൽ

anju

ചെന്നൈയിൽ രാസലഹരി വേട്ടയിൽ മലയാളി നടി അഞ്ജു കൃഷ്ണ അടക്കം എട്ട് പേർ അറസ്റ്റിൽ. തമിഴ് സിനിമകളിലെ സഹസംവിധായിക വിൻസി നിവേദയും അറസ്റ്റിലായിട്ടുണ്ട്. മോഡലിംഗിലൂടെ കരിയിൽ ആരംഭിച്ച അഞ്ജു കൃഷ്ണ തമിഴ്ചിത്രമായ വെള്ളിമലൈയിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്

മലയാളത്തിൽ ജോജു ജോർജ് നായകനായ ആരോ എന്ന ചിത്രത്തിലും ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവർ പിടിയിലായത്

നെശപാക്കം സ്വദേശി വിഘ്‌നേശ്വരൻ എന്നയാളെ പിടികൂടിയതോടെയാണ് ലഹരിശൃംഖലയെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് ആവശ്യക്കാരെന്ന വ്യാജേന ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. ലഹരിമരുന്ന് കൈമാറാനെത്തിയ വെങ്കിടേഷിനെയും സംഘത്തെയും പോലീസ് വളയുകയായിരുന്നു

അഞ്ജു കൃഷ്ണ(30), വിൻസി നിവേദ(26), കാർത്തിക് രാജ(31), യശ്വന്ത്(25), ശ്രീറാം(33), അൽവിബിൻഷ(27), വെങ്കിടേഷ് കുമാർ(31) എന്നിവരെയാണ് പിടികൂടിയത്.
 

Tags

Share this story