ഡൽഹിയിൽ നാല് കോടി രൂപയുടെ വ്യാജ ക്യാൻസർ മരുന്നുമായി എട്ട് പേർ പിടിയിൽ

cancer

ഡൽഹിയിൽ വ്യാജമരുന്ന് മാഫിയ സംഘം പിടിയിൽ. നാല് കോടി രൂപയുടെ വ്യാജ ക്യാൻസർ മരുന്ന് ഇവരിൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ ഡൽഹിയിലെ ക്യാൻസർ ആശുപത്രി ജീവനക്കാരടക്കം എട്ട് പേർ അറസ്റ്റിലായി

ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 

മോത്തി നഗർ, യമുന വിഹാർ, ഗുരുഗ്രാം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ക്യാൻസർ മരുന്ന് വിൽക്കുന്ന ഏഴ് രാജ്യാന്തര ബ്രാൻഡുകളുടെയും രണ്ട് ഇന്ത്യൻ ബ്രാൻഡുകളുടെയും വ്യാജ മരുന്നുകളാണ് പിടിച്ചെടുത്തത്. 

വിദേശ കറൻസികളും രണ്ട് കോടിയോളം ഇന്ത്യൻ രൂപയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ക്യാൻസർ ആശുപത്രിയിലെ രണ്ട് ജീവനക്കാരും പിടിയിലായവരിലുണ്ട്.
 

Share this story