യുപിയിൽ കോൾഡ് സ്‌റ്റോറേജിന്റെ മേൽക്കൂര തകർന്നുവീണ് എട്ട് പേർ മരിച്ചു

cold

ഉത്തർപ്രദേശിലെ സംഭാലിൽ ഉരുളക്കിഴങ്ങ് കോൾഡ് സ്‌റ്റോറേജിന്റെ മേൽക്കൂര തകർന്നുവീണ് എട്ട് പേർ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഏതാനും പേരെ കാണാതായിട്ടുണ്ടെന്നും കെട്ടിടത്തിന്റെ ബേസ്‌മെന്റിലേക്ക് എത്താൻ ശ്രമിക്കുകയാണെന്നും മൊറാദാബാദ് ഡിഐജി അറിയിച്ചു

സ്‌നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഉടമക്കും മറ്റ് രണ്ട് പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. കെട്ടിടം നേരത്തെ തന്നെ തകർന്ന അവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ട്‌
 

Share this story