ഖത്തറിൽ വധശിക്ഷക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെയും വിട്ടയച്ചു; ഏഴ് പേർ തിരികെയെത്തി

ഖത്തറിൽ തടവിലായിരുന്ന എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെയും വധശിക്ഷ റദ്ദാക്കി. എട്ട് പേരെയും ഖത്തർ വിട്ടയച്ചു. ഇതിൽ ഏഴ് പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്.  2022 ഓഗസ്റ്റിലാണ് ഇന്ത്യൻ നാവികരെ ഖത്തർ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.

2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് മലയാളി ഉൾപ്പടെ എട്ട് ഇന്ത്യൻ നാവികരെ ഖത്തർ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർമാരായ പൂർണേന്ദു തിവാരി, സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയ്‌ലർ മലയാളിയായ രാഗേഷ് ഗോപകുമാർ എന്നിവരാണ് പിടിയിലായത്.

ഇറ്റലിയിൽ നിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരേയുള്ള ആരോപണം. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും, ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share this story