മധ്യപ്രദേശിൽ കുഴൽക്കിണറിൽ എട്ട് വയസ്സുകാരൻ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

well

മധ്യപ്രദേശിൽ വീണ്ടും കുഴൽക്കിണർ ദുരന്തം. 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ എട്ട് വയസ്സുകാരനാണ് വീണത്. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. 43 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. വിധിഷ ജില്ലയിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്

കിണറിനുള്ളിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് ഇതുവരെ കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ നിരീക്ഷിക്കാൻ വെബ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. സമാന്തര കുഴി എടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനാണ് നീക്കം നടക്കുന്നത്.
 


 

Share this story