എളമരം കരീം സിഐടിയു ദേശീയ ജനറൽ സെക്രട്ടറി; പദവിയിലെത്തുന്ന ആദ്യ മലയാളി

എളമരം കരീം

വിശാഖപട്ടണം: സിഐടിയു ദേശീയ ജനറൽ സെക്രട്ടറിയായി മുതിർന്ന നേതാവ് എളമരം കരീമിനെ തെരഞ്ഞെടുത്തു. വിശാഖപട്ടണത്ത് നടക്കുന്ന സംഘടനയുടെ പതിനേഴാമത് അഖിലേന്ത്യാ സമ്മേളനത്തിലാണ് എളമരം കരീമിനെ തെരഞ്ഞെടുത്ത്. സിഐടിയുവിന്‍റെ തലപ്പത്തെത്തുന്ന ആദ്യ മലയാളി എന്ന പ്രത്യേകത കൂടിയുണ്ട്.

അഖിലേന്ത്യാ പ്രസിഡന്‍റായി സദീപ് ദത്തിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാരായി ടി.പി. രാമകൃഷ്ണൻ, തപൻ സെൻ, കെ. ഹേമലത, എ. സൗന്ദർ രാജ്, ജെ. മേഴ്സിക്കുട്ടിയമ്മ, അനാജി സാഹു, പി. നന്ദകുമാർ, ഡി.എൽ. കാരാട്, മാലതി ചിത്തിബാബു, കെ. ചന്ദ്രൻപിള്ള, ബിഷ്ണു മഹന്തി, ചുക്ക രാമുലു, ജി. ബേബിറാണി എന്നിവരെയും തെരഞ്ഞെടുത്തു. നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച തന്നെ ഉണ്ടായേക്കും.

നിലവിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയായ എളമരം കരീം ദേശീയ തലത്തിലേക്ക് മാറുന്നതോടെ, ഒഴിവു വരുന്ന പദവിയിലേക്ക് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ നിയോഗിക്കും.

Tags

Share this story