രാജ്യവ്യാപക എസ് ഐ ആർ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആദ്യ ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിൽ

gyanesh kumar

രാജ്യവ്യാപകമായുള്ള തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യ ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബിഹാറിൽ ആദ്യഘട്ട എസ് ഐ ആർ വിജയകരമായി പൂർത്തിയാക്കി. ഇത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തി

ഒരു അപ്പീൽ പോലും ബിഹാറിൽ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 1951 മുതൽ 2004 വരെ എട്ട് തവണ രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടന്നു. രാജ്യവ്യാപക എസ്‌ഐആറിനുള്ള നടപടിക്രമങ്ങൾ ഇന്ന് മുതൽ തുടങ്ങും. ഓൺലൈനായും അപേക്ഷ പൂരിപ്പിക്കാം

ബിഎൽഒ അടക്കമുള്ളവർക്ക് നാളെ മുതൽ പരിശീലനം ആരംഭിക്കും. രാഷ്ട്രീയ പാർട്ടികളുമായി എസ്‌ഐആറിനെ കുറിച്ച് ചർച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാർട്ടികൾ നിർദേശിക്കുന്ന ബൂത്തുതല ഏജന്റുമാർക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു


 

Tags

Share this story