രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു

Election

രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചു. ഇതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. 

ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച് സുപ്രീം കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചു. അതേസമയം കേരളത്തിലെ എസ്‌ഐആർ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നു

നിലവിൽ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നടപടികൾക്ക് രാഷ്ട്രീയ ചായ്‌വ് ഉള്ളവരെ ഉപയോഗിക്കരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ സിപിഎം ഉടൻ നിലപാട് വ്യക്തമാക്കും.
 

Tags

Share this story