പശ്ചിമ ബംഗാൾ പോലീസ് മേധാവിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി; ആഭ്യന്തര സെക്രട്ടറിമാർക്കും മാറ്റം

election

പശ്ചിമ ബംഗാൾ പോലീസ് മേധാവിയെ തൽസ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. ഡിജിപി രാജീവ് കുമാറിനെയാണ് ചുമതലയിൽ നിന്നും മാറ്റിയത്. 

സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പിക്കാനാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. ഇത് കൂടാതെ ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു

ഗുജറാത്ത്, യുപി, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയാണ് നീക്കുന്നത്. 


 

Share this story